മൂവാറ്റുപുഴ: കാലാമ്പൂർ ക്ഷീര സഹകരണ സംഘത്തിലേയ്ക്ക് നടന്ന തFരഞ്ഞെടുപ്പിൽ ജോൺ തെരുവത്ത് നയിച്ച പാനലിലെ അബ്ദുൾഖാദർ സി.എം.അശോകൻ വി.കെ.ജോമോൻ മാത്യു, തങ്കച്ചൻ കെ.പി., ദീപ ജിജിമോൻ, ഗ്രേസി മത്തായി, മേരിക്കുട്ടി ബെന്നി എന്നിവർ വിജയിച്ചു. കൂടാതെ രാജു കെ.കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയ ജോൺ തെരുവത്തിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാനാണ് ഇദ്ദേഹം.