പറവൂർ : പറവൂർ ഡോൺബോസ്കോ ആശുപത്രിക്ക് ആരോഗ്യ പരിചരണ രംഗത്തെ ഗുണമേന്മക്കുള്ള നാഷണൽ അക്രഡിറ്റേഷൻ ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സിന്റെ (എൻ.എ.ബി.എച്ച്) അംഗീകാരം ലഭിച്ചു. ഇന്ത്യയിലെ ആരോഗ്യപരിചരണ രംഗത്തെ സ്ഥാപനങ്ങളുടെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കാനും അംഗീകാരം നൽകുന്നതിനുള്ള ബോർഡാണ് എൻ.എ.ബി.എച്ച്.