health
മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ സീതാലയം സ്പാഷ്യാലിറ്റി ക്ലിനിക്കിന്റെയും, മൂവാറ്റുപുഴ നിർമ്മല കോളേജ് ഒഫ് ഫാർമസിയിലെ വ്യുമൻ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി ബോധവത്ക്കരണ ക്ലാസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മറിയ മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ സീതാലയം സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെയും, മൂവാറ്റുപുഴ നിർമ്മല കോളേജ് ഒഫ് ഫാർമസിയിലെ വ്യുമൻ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മറിയ മാത്യൂസ് ഉദ്ഘാടനം ചെയ്തു. സീതാലയം മെഡിക്കൽ ഓഫീസർ ഡോ:സൂര്യാ മോൾ വി.എസ് വിദ്യാർത്ഥികൾക്കായി സീതാലയം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സൈക്കോളജിസ്റ്റ് നിവിയ ജെറോം വ്യുമൻ ആൻഡ് മെൻറൽ ഹെൽത്ത് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.