തൃക്കാക്കര : ബസുകളിലും ട്രാവലറുകളിലുo ലേസർ ലൈറ്റുകളും ശക്തിയേറിയ ശബ്ദസംവിധാനങ്ങളും ഉപയോഗിച്ചാൽ വാഹന ഫിറ്റ്നസ് റദ്ദാക്കും.
ടൂറിസ്റ്റ് വാഹനങ്ങളിൽ മ്യൂസിക് ആൻഡ് ലൈറ്റ് ഷോയും യാത്രികരുടെ നൃത്തവും മറ്റും വർദ്ധിക്കുന്നതിനാലാണ് കർശന നടപടി.
പ്ളാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ളാസ് വച്ച് വരെ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഇതുവരെ ഇത്തരം നിയമലംഘനങ്ങൾക്ക് ആയിരം രൂപ പിഴയടച്ചാൽ മതിയായിരുന്നു. പിഴയടക്കേണ്ടി വന്നാലും ഇതൊക്കെ തുടർന്നു.
ഇത്തരം വാഹനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്ത് 55 ഇടങ്ങളിൽ മോട്ടോർ വാഹനവകുപ്പ് രാത്രികാല പരിശോധന നടത്തും. സിനിമാ ഷൂട്ടിംഗിന് പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ ഉപയോഗിച്ച് വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ ഉൾപ്പടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും.
പ്രകാശ പരിധി: അനുവദിച്ചത് 50 - 60 വാട്ട്.
അനുവദനീയമായ പ്രകാശ തീവ്രത 2000 ലൂമിനസ് വരെ