അങ്കമാലി: ബാലസംഘം അങ്കമാലി ഏരിയ കൺവെൻഷൻ ചെത്തിക്കോട് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീലക്ഷ്മി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: അമൃത ടി.എസ്. (പ്രസിഡന്റ്), ജിഷ്ണു ഷാജി (സെക്രട്ടറി), കെ.പി. അനീഷ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.