അങ്കമാലി: ബാംബൂ ബോർഡ് ഫാക്ടറി എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) വാർഷികസമ്മേളനം എ.പി. കുര്യൻ സ്മാരകഹാളിൽ നടന്നു. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷനായി. കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ടി.പി. ദേവസിക്കുട്ടി, കെ.വി. ജയൻ, സുരേഷ് പി.നായർ, കെ.ആർ. ബാബു, സുനിൽകുമാർ, കെ.കെ.ശിവൻ, പി.വി.ബൈജു, ടി.എസ്. മോഹനൻ, ടി.കെ.ജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ.കെ.കെ. ഷിബു (പ്രസിഡന്റ്), കെ.ആർ. ബാബു (വൈസ് പ്രസിഡന്റ്, കെ.വി. ജയൻ (ജനറൽ സെക്രട്ടറി), സുരേഷ് പി.നായർ (ജോ.സെക്രട്ടറി), സുനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.