thr
ബാലസാഹിത്യകാരനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വസതിയിൽ സന്ദർശിച്ചപ്പോൾ

കൂത്താട്ടുകുളം:പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി വടകര സെന്റ് ജോൺസ് സിറിയൻ എച്ച്.എസ്.എസിലെ കുട്ടികൾ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെത്തി, ബാലസാഹിത്യകാരനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആദരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ സാഹിത്യ സപര്യയെക്കുറിച്ചും, 40ലേറെ വരുന്ന ബാലസാഹിത്യകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി .നവമാധ്യമങ്ങളുടെ കടന്ന് വരവ് മൂലംപുത്തൻ തലമുറയുടെ വായനാശീലം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം പങ്ക് വച്ചു. എഴുത്തിന്റെ നാൾ വഴികളെക്കുറിച്ചും ചെറുപ്പം മുതലേ തനിക്ക് പ്രചോദനം നൽകിയ വ്യക്തിത്വങ്ങളെ കുറിച്ചും രചനാ കൗശലങ്ങളെക്കുറിച്ചും ഏകദേശം ഒരു മണിക്കൂറിലേറെ സമയം അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്തി .എച്ച് എം ബിന്ദു മോൾ പി എബ്രാഹം ,അദ്ധ്യാപകരായ ജോമോൻ ജോയി , ജോയ്സ് മേരി എൻ ജി, ജിജി എ മാത്യു , ബിജി വി എൻ എന്നിവരും വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നു .ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന നൽകി.