കൂത്താട്ടുകുളം: മറുപടി വൈകിയതിൽ ഖേദം അറിയിക്കുന്നു, ലോകസമാധാനത്തിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി നടത്തുന്ന ശ്രമങ്ങൾ തങ്ങളേപ്പോലുള്ളവരുടെ പിന്തുണ കിട്ടിയതിൽ അതിയായ നന്ദി അറിയിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നിന്നും, കൂത്താട്ടുകുളം ഗവ. യു പി.സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്ക് ലഭിച്ച കത്തിലെ വാചകങ്ങളാണിത്.ലോക സമാധാനത്തിനും കുട്ടികളുടെ ക്ഷേമത്തിനുമായി കുടുതൽ ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട്
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് ,ലോകസമാധാന ദിനാചരണത്തിന്റൈ ഭാഗമായി നൂറോളം കത്തുകളാണ് അയച്ചത്.കുടിയേറ്റ ശ്രമത്തിനിടെ നദിയിൽ മുങ്ങിമരിച്ച അച്ഛന്റെയും ഒന്നര വയസുള്ള മകളുടേയും മൃതദേഹത്തിന്റെയും ചിത്രം മലയാള പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മെക്‌സിക്കൻ അതിർത്തിയിലെ റിയോ ഗ്രാൻഡേ നദീതീരത്ത് കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ. പിതാവിന്റെ ടീ ഷർട്ടിനകത്തേക്ക് കുഞ്ഞുകൈകൾ ചേർത്ത് മരിച്ചു മരവിച്ചു കിടക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ ചർച്ച ചെയ്തിരുന്നു.ഹോണ്ടുറാസ്, ഗ്വാട്ടിമാല,എൽസാൽവഡോർ എന്നിവിടങ്ങളിലെ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങളും ദാരിദ്ര്യവുമാണ് പലരേയും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ രൂപപ്പെട്ട കത്തുകളാണ് കുട്ടികൾ അയച്ചത്. മറുപടി എസ്.ഐ ബ്രിജുകുമാർ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ പ്രഭ കുമാാറിന് നൽകി പ്രകാശനം ചെയ്തു .പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി, കൗൺസിലർ ലിനു മാത്യു ഹെഡ്മിസ്ട്രസ്
ആർ.വത്സല ദേവി, മനോജ് നാരായണൻ, ഹണി റെജി, സി.പി.രാജശേഖരൻ,ടി.വി. മായ, ജെസി ജോൺ, കൺവീനർമാരായ
ബിസ്മി ശശി, ഒ.വി പ്രീതി, ആതിര സുരേഷ്,അശ്വിൻ പി.രാജ്, കൽഹാര ബിജോയ്, എന്നിവർ സംസാരിച്ചു.