കാലടി: ജമാഅത്ത് അസോസിയേഷൻ കാലടി മേഖലയുടെ നേതൃത്വത്തിൽ മിലാദ് 2019 സംഘടിപ്പിച്ചു. കോഴിക്കോട് വലിയ ഖാസി സെയ്ദ് അബ്ദുൾ ഖയ്യ് ശിഖാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ എ.എം.കോയ അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എം ഷാജഹാൻ ഷഖാഫി, ഇ.എ. അബ്ദുൾ സലാം മൗലവി, കൺവീനർ എം.എ. മീതിയിൽ കുട്ടി, ഖത്തീബ് അബ്ബാസ് അൽ അഹ്സനി, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വാലസ് പോൾ, ഫാ. ജോൺ പുതുവ, പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ എന്നിവർ പ്രസംംഗിച്ചു.