കൂത്താട്ടുകുളം:പിറവം നിയോജക മണ്ഡലത്തിലെ പിറവം നഗരസഭ പരിധിയിൽ ദീർഘകാലമായി ഒരു രേഖയും ഇല്ലാതിരുന്ന ഏഴു കുടുംബങ്ങൾക്ക് കൈവശാവകാശ രേഖയും കൂത്താട്ടുകുളം നഗരസഭയിൽ പട്ടയം ഇല്ലാതിരുന്ന ആറു കുടുംബങ്ങൾക്ക് പട്ടയവും അനൂപ് ജേക്കബ് എം.എൽ.എയുടെ സാന്നിധ്യത്തിൽ മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ നടന്ന താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മറ്റിയിൽ തീരുമാനമായി .പാവപ്പെട്ട കുടുംബങ്ങളുടെ ദീർഘകാലമായുള്ള സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചത് . ഇവർക്ക് ആവശ്യമായ .അടിസ്ഥാന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.