കാലടി: കേരള ശാന്തിസമിതിയുടെ നേതൃത്വത്തിൽ വല്ലംകടവ് പാലം ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. രണ്ട് വർഷമായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന വല്ലംകടവ് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സായാഹ്നസമരം. സമിതി ജില്ലാ പ്രസിഡന്റ് ദേവസിക്കുട്ടി പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് നടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡേവീസ് ചക്കാലക്കൽ, റോയ് പടയാട്ടിൽ, പി.ഐ. നാദിർഷ, സാജു ഇടശേരി, ജോസഫ് തെറ്റയിൽ, രാജേശ്വരി മോഹൻദാസ്, വി.വി. ജോസ്, കെ.എൻ. ദയാനന്ദൻ, ടി.എൻ. വേലായുധൻ, ഡോ. സി.എസ്. രവീന്ദ്രൻ, ഡേവീസ് പാലമറ്റം എന്നിവർ പ്രസംഗിച്ചു.