car
പുത്തൻകുരിശിൽ ഡ്രൈവറുടെ മയക്കത്തിൽ ഇടിച്ചു തകർത്ത സ്കൂട്ടർ

കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാത പുത്തൻ കുരിശിൽ ഡ്രൈവറുടെ ഉച്ച മയക്കത്തിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറും, ബൈക്കും തകർന്നു. തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിനു പോയി തിരിച്ചു വന്ന കുടുംബം സഞ്ചരിച്ച കാറാണ് റോഡരികിൽ ഇരുന്ന ബൈക്കും, കാറും തകർത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു അപകടം. റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ തട്ടി നിയന്ത്രണം തെറ്റിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്. വാഹനങ്ങൾ റോഡരുകിൽ നിർത്തിയ ശേഷം ഉടമകൾ മാറി നിമിഷങ്ങൾക്കകമാണ് അപകടം. ഉച്ച സമയമായതിനാൽ സമീപത്ത് മറ്റു വഴിയാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനമോടിക്കുന്നതിനിടെ അറിയാതെ ഉറങ്ങിയതാണ് അപകടത്തിനിടയായതെന്നാണ് ഡ്രൈവറുടെ മൊഴി. പുത്തൻ കുരിശ് പൊലീസ് കേസെടുത്തു.