ചോറ്റാനിക്കര: അഖില ഭാരത അയ്യപ്പസേവാസംഘം ചോറ്റാനിക്കര ശാഖ ഇടത്താവളത്തിന്റെ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി രാമൻ അത്രശേരി നിർവഹിച്ചു.അയ്യപ്പധർമ്മ പാഠശാല ഇടുക്കി ആശ്രമം മഠാധിപതി സ്വാമി ദേവചൈതന്യയും, ഹെൽപ് ഡസ്ക് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകനും, അന്നദാനം അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി സോമശേഖരനും നിർവഹിച്ചു. സേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. പാഠശാല ജില്ലാ കോർഡിനേറ്റർ അഡ്വ.സനീഷ്, രഘുനാഥ് തൃശൂർ, എ.എ.മദനമോഹനൻ, ശാഖ സെക്രട്ടറി കെ.ജി.രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് ഗിരിജ വേലപ്പൻ എന്നിവർ സംസാരിച്ചു.