ramachandra-kartha

കൊച്ചി: ജനയുഗം എറണാകുളം ബ്യൂറോ ചീഫ് ആർ. ഗോപകുമാറിന്റെ പിതാവും സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനുമായിരുന്ന ചേർത്തല കുത്തിയതോട് കൃഷ്ണനിവാസിൽ പി. രാമചന്ദ്രകർത്ത (92) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. 1945ൽ പാളയംകോട്ട് ഇന്റർമീഡിയറ്റിൽ പഠിക്കുമ്പോൾ സ്വരാജ് സംബന്ധിച്ച് ലഘുലേഖകൾ പ്രചരിപ്പിച്ചതിന് പൊലീസ് പിടിയിലായെങ്കിലും പ്രായത്തെ മാനിച്ച് വിട്ടയച്ചു. പിന്നീട് എറണാകുളം സെന്റ് ആൽബർട്‌സിൽ ഇന്റർമീഡിയറ്റ് പൂർത്തിയാക്കി. മന്നം ഷുഗർ മിൽസിന്റെ പ്രധാന ഓഹരി ഉടമകളിൽ ഒരാളായിരുന്നു. 1953ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും നിയമോപദേഷകനായി പ്രവർത്തിച്ചു. ഭാര്യ : എം.പി. വത്സല പാലക്കാട് അടയ്ക്കാപുത്തൂർ മുറ്റെക്കോട്ട് കുടുംബാംഗമാണ്. മറ്റ് മക്കൾ: ആർ. ഹരീന്ദ്രനാഥ് (വിജിലൻസ് , ഫാക്ട്), ആർ. ശ്രീകുമാരി (അദ്ധ്യാപിക, മാർ ഇവാനിയോസ് കോൺവെന്റ് സ്‌കൂൾ പൂനെ). മരുമക്കൾ: റോഷ്‌നി എം.ആർ (ടെക്‌നിക്കൽ ഓഫീസർ സ്റ്റിക് കൊച്ചിൻ യൂണിവേഴ്‌സിറ്റി), സുരേഷ്‌കുമാർ എം.ജി (അമ്യൂനിഷൻ ഫാക്ടറി, കിർക്കി), സന്ധ്യ കുഞ്ഞമ്മ (അദ്ധ്യാപിക, സംസ്‌കൃത സ്‌കൂൾ, തൃപ്പൂണിത്തുറ).