തൃക്കാക്കര: ശബരിമല തീർത്ഥാടകർക്ക് കാക്കനാട് സി പോർട്ട് എയർപോർട്ട് റോഡിൽ ഇടത്താവളമൊരുങ്ങി. ഇടത്താവളത്തിന്റെ ഉദ്ഘാടനം പി.ടി തോമസ് എം.എൽ.എ നിർവഹിച്ചു. സേവാ സംഘം പ്രസിഡന്റ് നിർമ്മൽ ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ സീന റഹ്മാൻ, രഞ്ജിനി ഉണ്ണി . ദിനേഷ് ഗോപാൽ, ബാബു പൈനാക്കിയിൽ.വി.ഡി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു, അഖില കേരള അയ്യപ്പസേവാ സംഘമാണ് ഇടത്താവളം ഒരുക്കിയത്.