1
പുതിയ കാർഡിയോളജി യൂണിറ്റിന്റെ പ്രവർത്തനം ബി ആൻഡ് ബി ആശുപത്രി ചെയർമാൻ അഡ്വ.ചന്ദ്രശേഖരനും,അമൃത ആശുപത്രി പ്രിസൻസിപ്പൽ ഡോ, വിശാൽ മാർവാഹയും ചേർന്ന് ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഹൃദയ ശസ്ത്രക്രിയ രംഗത്ത് തൃക്കാക്കര ബി ആൻഡ് ബി മെമ്മോറിയൽ ആശുപത്രിയും,അമൃത ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും തമ്മിൽ കൈകോർക്കുന്നു.ബി ആൻഡ് ബി ആശുപത്രിയിൽ പുതിയ കാർഡിയോളജി യൂണിറ്റിന്റെ പ്രവർത്തനം ബി ആൻഡ് ബി ആശുപത്രി ചെയർമാൻ അഡ്വ.ചന്ദ്രശേഖരനും,അമൃത ആശുപത്രി പ്രിസൻസിപ്പൽ ഡോ, വിശാൽ മാർവാഹയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ പ്രഭു രഞ്ജിത്ത്, മാനേജിങ് ഡയറക്ടർ നിതിൻ ചന്ദ്രചന്ദ്രശേഖരൻ,അമൃത ആശുപത്രുയിലെ ഡോക്ടർമാരായ ദിനേശ് നായർ,ബാബു റോ (മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ) ബീന(അഡി.മെഡിക്കൽ സൂപ്രണ്ട്) ഹരികൃഷ്‌ണൻ,നവീൻ മാത്യു,ടി.രാജേഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് മുതൽ ബി ആൻഡ് ബിയിൽ പ്രശസ്ത കാർഡിയോളജി വിഭാഗം തലവൻ ഡോ. വിജയകുമാറിന്റെ നേതൃത്വത്തിൽ പത്തോളം ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.