വൈപ്പിൻ :സിനിമാടിക്കറ്റുകളിൽ വിനോദ നികുതികൂടി ഏർപ്പെടുത്താനുള്ളഉടമകളുടെ തീരുമാനംപ്രേക്ഷകർക്ക് ഇരട്ടി ഭാരമാകും.ജിഎസ്ടിനിലവിൽ വന്നപ്പോൾ സിനിമാ ശാലകൾ തദ്ദേശ സ്വയം'ഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന വിനോദ നികുതി ഇല്ലാതായതാണ്. സെപ്തംബർ ഒന്നുമുതൽ വീണ്ടും വിനോദ നികുതി അടക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ സിനിമാശാലക്കാരുടെ സംഘടനകൾ കോടതിയെ സമീപിച്ചെങ്കിലും തീർപ്പായിട്ടില്ല. വിധി അനുകൂലമല്ലെങ്കിൽ സെപ്തംബർ മുതലുള്ള വിനോദ നികുതി സിനിമാശാലക്കാർ കൈയിൽ നിന്നും അടക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ടിക്കറ്റിൻമേൽ വിനോദ നികുതികൂടി ഉൾപ്പെടുത്താൻ സിനിമാ ശാലക്കാരുടെ അസോസിയേഷൻ തീരുമാനിച്ചു. ജിഎസ്ടിക്ക് പുറമെ പ്രളയ സെസ്, ക്ഷേമനിധി സെസ് എന്നിവ സർക്കാർ ചുമത്തുന്നുണ്ട്. .

കഴിഞ്ഞ കുറെക്കാലമായി സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്ന് ഉടമകൾ പറയുന്നു. ടെലിവിഷൻ പരിപാടികളുടെ അതിപ്രസരം മൂലം സാധാരണക്കാർ തീയറ്ററുകളിലേക്ക് പോകുന്നത് ഗണ്യമായി കുറഞ്ഞു. പല തീയേറ്ററുകളും പൂട്ടി.. നാട്ടിൽ പലയിടത്തും മൾട്ടിപ്ലക്‌സുകൾ വന്നതോടെയാണ് തളർന്നു പോയ മലയാള സിനിമാ വ്യവസായത്തിന് അൽപ്പം ജീവൻ വച്ചത്. വിനോദ നികുതി ഏർപ്പെടുത്തത്വ്യവസായത്തെ വീണ്ടും തളർത്തുമെന്നാണ് വിലയിരുത്തൽ.

100 രൂപക്ക് മേലെയുള്ള ടിക്കറ്റ്

ജിഎസ്ടി 18 ശതമാനം,

പ്രളയസെസ്ഒരു ശതമാനം,

വിനോദ നികുതി 8.5 ശതമാനം

. 100 രൂപ വരെയുള്ള ടിക്കറ്റുകൾ

ജിഎസ്ടി 12 ശതമാനം

വിനോദ നികുതി 5 ശതമാനം.

രണ്ട് രൂപ സർവ്വീസ് ചാർജ്ജ്,

മൂന്ന് രൂപ ക്ഷേമനിധി സെസ്