എടവനക്കാട്: ജവഹർ ബാലജനവേദി പള്ളിപ്പുറം ബ്ലോക്ക്കമ്മിറ്റി ജവഹർലാൽ നെഹ്‌റു അനുസ്മരണവും കുട്ടികൾക്ക് പ്രസംഗ മത്സരവും നടത്തി. എടവനക്കാട് അണിയൽ വ്യാപാരഭവനിൽ നടന്ന സമ്മേളനം മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ജെ അന്നം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി സമ്മാന വിതരണം നടത്തി. ബെയ്‌സിൽ മുക്കത്ത്, വി.എസ്. സോളിരാജ്, ടി.എ. ജോസഫ്, കെ.എ. ജോയ്, പി.എൻ. തങ്കരാജ്, കെ.എസ്. ഹർഷദ് എന്നിവർ പ്രസംഗിച്ചു.