വൈപ്പിൻ : വൈപ്പിൻകരയിലെ വിവിധ ക്ഷേത്രങ്ങളിൽ മണ്ഡലം ചിറപ്പ് മഹോത്സവം ആരംഭിച്ചു. ചെറായി ഗൗരീശ്വരക്ഷേത്രത്തിലെ ചിറപ്പിന് മേൽശാന്തി എം.ജി. രാമചന്ദ്രൻ കാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വക വാരിശേരി ക്ഷേത്രത്തിലെ ചിറപ്പ് സൗമിനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളീധരൻ, അഭയ് ശാന്തി എന്നിവർ നേതൃത്വം നൽകി. ചെറായി സഹോദരൻ സ്മാരകം വക നെടിയാറ സുബ്രഹ്മണ്യക്ഷേത്രത്തിലെ ചിറപ്പിന് മേൽശാന്തി സുനി, സെക്രട്ടറി കെ.ബി. ഗോപാലകൃഷ്ണൻ, ദേവസ്വം സെക്രട്ടറി രാജീവ് എന്നിവർ നേതൃത്വം നൽകി. തിരുമനാംകുന്നിൽ ഭഗവതി ക്ഷേത്രത്തിലെ ചിറപ്പിന് മേൽശാന്തി അനിൽ കാർമ്മികത്വം വഹിച്ചു. കെടാമംഗലം തുളസി അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ചെറുവൈപ്പിൽ ധർമ്മശാസ്താക്ഷേത്രത്തിൽ സഭാ പ്രസിഡന്റ് ടി.ജി. വിജയൻ ചിറപ്പ് ഉദ്ഘാടനം ചെയ്തു. നായരമ്പലം കൊച്ചമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി എം.പി. പ്രജിത്ത് കാർമ്മികത്വം വഹിച്ചു.