car-marejju-
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മറിഞ്ഞപ്പോൾ.

പറവൂർ : മുനമ്പം കവല - കുഞ്ഞിത്തൈ റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുമറിഞ്ഞു. കാർ ഓടിച്ചിരുന്ന പൊതുമരാമത്തു കരാറുകരാൻ കൊങ്ങോർപ്പിള്ളി സ്വദേശി രാധാകൃഷ്ണൻ (58) പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. മതിലിൽ ഇടിച്ച കാർ അടുത്തുള്ള പഴയ ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നു. നാട്ടുകാരുടെ സഹായത്തോടെ രാധാകൃഷ്ണൻ എതിർവശത്തുള്ള ഡോർ തുറന്ന് പുറത്തുകടന്നു. പത്ത് മീറ്ററോളം മതിൽ പൊളിഞ്ഞിട്ടുണ്ട്.