ഏലൂർ: ഏലൂർ നഗരസഭയിലെ പാതാളം കവലയിലെ വർഷങ്ങളായി വൃത്തിഹീനമായി കിടന്ന മൂന്ന് ബസ് സ്റ്റോപ്പുകളാണ് പതിനൊന്നാം വാർഡിലെ അലിപുരം എ.ഡി.എസിന്റെയും കൗൺസിലർ ജോസഫ് ഷെറിയുടേയും നേതൃത്വത്തിൽ വൃത്തിയാക്കിയത്. കളമശേരി എം.എൽ.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് സ്റ്റോപ്പാണ് നിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ പാർട്ടിക്കാരും മറ്റു സംഘടനകളും പോസ്റ്ററുകൾ കൊണ്ട് നിറച്ചത്.