മൂവാറ്റുപുഴ: വെയിൽ എഴുതിയ ചിത്രങ്ങൾ എന്ന കവിത സമാഹാരം ഡോ.സുനിൽ പി ഇളയിടം പ്രകാശനം ചെയ്യുന്നു. കാലടി സംസ്‌കത സർവകലാശാല ജീവനക്കാരിയും മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയിൽ ഉല്ലാസിന്റെ ഭാര്യയുമായ സിന്ധു ഉല്ലാസ് എഴുതിയ രണ്ടാമത് കവിതാസമാഹാരമാണ് വെയിൽ എഴുതിയ ചിത്രങ്ങൾ . പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ ) വൈകുന്നേരം 5ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിലാണ് പുസ്തകപ്രകാശനം. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗവുമായ ഡോ. അജി സി പണിക്കർ പുസ്തകം ഏറ്റുവാങ്ങും. സംഘം ഏരിയ പ്രസിഡന്റ് എ.എൽ രാമൻ കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ, സാഹിത്യ സംഘം സംസ്ഥാന സമിതിയംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ, കവി ജിനീഷ്‌ലാൽ രാജ്, കുമാർ കെ മുടവൂർ, എൻ വി പീറ്റർ തുടങ്ങിയവർ പ്രസംഗിക്കും.