സവാളയ്ക്ക് പിന്നാലെ മുരിങ്ങാക്കോലിന്റെയും വിലയിടിച്ച് മലയിടം തുരുത്ത് മാർക്കറ്റ്
കിഴക്കമ്പലം: വീട്ടമ്മമാരുടെ പ്രിയവിഭവമായ മുരിങ്ങാക്കോലിനെ മുട്ടുകുത്തിക്കുകയാണ് മലയിടം തുരുത്ത് സഹകരണ വെജിറ്റബിൾ മാർക്കറ്റ് . 300 ലെത്തിയ മുരിങ്ങക്കോൽ 100 രൂപയ്ക്ക് മലയിടം തുരുത്തിൽ കിട്ടും.സാമ്പാറിലും അവിയലിലും പ്രധാനി ഇവൻ തന്നെ. മീൻകറിയും ബീഫ് കറിയും വരെ മുരിങ്ങാക്കോലിട്ട് വെക്കും വീട്ടമ്മമാർ. സംസ്ഥാനത്ത് ഇപ്പോൾ മുരിങ്ങാക്കോൽ സീസണല്ല. തമിഴ്നാട്ടിൽ നിന്നാണ് കോലെത്തുന്നത്. ശബരിമല സീസൺ തുടങ്ങിയതോടെ തമിഴ് നാട്ടിലും അയ്യപ്പൻമാർ വ്രത ശുദ്ധിയിലായി. അതോടെയാണ് മലയാളിയുടേ ഇഷ്ട വിഭവമായ മുരിങ്ങാക്കോൽ വില കുതിപ്പ് തുടങ്ങിയത്. കഴിഞ്ഞയാഴ്ച 240 ആയിരുന്നു വില്പന വില. ഇനിയും വില ഉയർന്നേക്കും. ആദ്യം സവാളയെയും തുടർന്ന് മറ്റിനങ്ങളുടെയും വില പിടിച്ചു കെട്ടിയാണ് മലയിടംതുരുത്തിൽ വില്പന തുടങ്ങിയത്. മലയിടം തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലാണ് വെജിറ്റബിൾ മാർക്കറ്റ്.
●മുരിങ്ങ കോൽ 100 (300)
മലയിടംതുരുത്ത് സഹകരണ സൂപ്പർമാർക്കറ്റ് പച്ചക്കറി സ്‌പെഷ്യൽ ഓഫർ
പൊതുവിപണിയിലെ വില ബ്രായ്ക്കറ്റിൽ
●കത്രിക്ക 10 (20) ●തക്കാളി 20 (30)
●വെണ്ട 20(40) ●കുക്കുമ്പർ 20 (30)
●വെള്ളരി 20 (30) ●പാവക്ക 20 (30)
●പീച്ചിങ്ങ 20 (40) ●ക്യാബേജ് 20 (40)
●മത്തൻ 20 (24) ●കുമ്പളം 20 (24)
●ചുരക്ക 20 (30) ●ചീര 20 (30)
●പടവലം 20 (40) ●മധുരക്കിഴങ്ങ് 20 (30)
●തണ്ണി മത്തൻ 20 (30) ●ബീൻസ് 30 (40)
●പയർ 30 (50) ●കാരറ്റ് 30 (70)
●കോളി ഫ്‌ളവർ 30 (50) ●കോവക്ക 30 (40)
●കിഴങ്ങ് 30 (40) ●കൂർക്ക 30 (60)
●ബീറ്റ്റൂട്ട് 30 (40) ●നെല്ലിക്ക 30 (50)
●പച്ചമുളക് 40 (60) ●ഉണ്ടമുളക് 40 (60)
●സവാള 40 (76) ●നാരങ്ങ 50 (60)
●കാപ്‌സിക്കം 50 (60) ●ഇഞ്ചി 60 (100)
●ചെറിയ ഉള്ളി 60 (70) ●കൂൺ 70