മൂവാറ്റുപുഴ: ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ തൊഴിലാളികൾക്ക് പുതിയ രജിസ്‌ട്രേഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും നവംബർ മാസം മുതൽ ഡിസംബർ 31 വരെ കുടിശിക നിവാരണ മേള നടത്തുന്നു. അംഗത്വം മുടങ്ങിയവർക്ക് പലിശയും പിഴപലിശയും ഒഴിവാക്കി അംശാദായ തുക മാത്രം അടവാക്കി അംഗത്വം പുനസ്ഥാപിക്കാൻ അവസരമുണ്ട്. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ മൂവാറ്റുപുഴ കാവുങ്കര തോട്ടത്തിൽ ബിൽഡിംഗ്‌സിൽ പ്രവർത്തിക്കുന്ന സബ് ഒഫീസിൽ പ്രവർത്തി സമയത്ത് ചുവടെ ചേർക്കുന്ന രേഖകളുമായി തൊഴിലാളികൾ എത്തണം. രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ക്ഷേമബോർഡ് പാസ് ബുക്ക്, എ.എൽ.ഒ. കാർഡ്, ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, വിഹിതമടവ് തുക എന്നിവയുമായി എത്തണം. പുതിയ രജിസ്‌ട്രേഷൻ എടുക്കുന്നതിന് എ.എൽ.ഒ. കാർഡ് (ഒറിജിനൽ) പാസ്‌പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം), വയസ് തെളിയിക്കുന്ന രേഖ, യൂണിയൻ ശുപാർശ, രജിസ്‌ട്രേഷൻ ഫീസ് (16 രൂപ), ആധാർകാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം എത്തിചേരണം.