മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിൽ നിന്നും നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് 30 നകം നടത്തേണ്ടതാണ്. ആധാർകാർഡ്, പെൻഷൻ ഐ. ഡി. എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്. സേവനം സൗജന്യമായിരിക്കും. കൂടാതെ കിടപ്പ് രോഗികളായ ഗുണഭോക്താക്കളുടെ വിവരം ബന്ധുക്കൾ 29 നകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേïതാണ്. ഇവരുടെ മസ്റ്ററിംഗ് വീട്ടിൽലെത്തി അക്ഷയകേന്ദ്രങ്ങൾ നടത്തുന്നതാണ്.