കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ആഭിമുഖ്യത്തിൽ നടത്തുന്ന അക്വാറ്റിക് റിസോഴ്‌സസ് ആന്റ് ബ്‌ളൂ ഇക്കോണമി അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ഫിഷറീസ് സമുദ്രശാസ്ത്ര പ്രദർശനമായ അക്വാബെ പ്രദർശനത്തിലേയ്ക്ക് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും കർഷർക്കും സൗജന്യ പ്രവേശനം അനുവദിക്കും.

ഈ മാസം 28 മുതൽ 30 വരെ കൊച്ചി കുണ്ടനൂരിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് പ്രദർശനം. ഉച്ചക്ക് രണ്ടര മുതൽ വൈകീട്ട് ആറു വരെയാണ് വിദ്യാർത്ഥികൾക്കും കർഷകർക്കും പ്രവേശനം അനുവദിക്കുക. വിദ്യാർത്ഥികൾക്ക് ഗ്രൂപ്പുകളായി പ്രവേശനത്തിനും സൗകര്യമുണ്ടാകും വിവരങ്ങൾക്ക് : 9446467185, 9446353013