മൂവാറ്റുപുഴ: വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി മൂവാറ്റുപുഴ ഗവ. ടി.ടി.ഐ. വിദ്യാർത്ഥികൾ ഭാഷാപണ്ഡിതനും എഴുത്തുകാരനും പ്രമുഖ ഗാന്ധിയനുമായ ഡോ. എം.പി. മത്തായിയെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം സംരംഭങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുമെന്ന് ഡോ. എം.പി. മത്തായി പറഞ്ഞു. വളയാത്ത നട്ടെല്ലും പൊരുതുന്ന മനസുമുള്ള പുതുതലമുറയെ സൃഷ്ടിക്കുവാൻ കേരളത്തിലെ വിദ്യാലയ അന്തരീക്ഷത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ എ.ഇ.ഒ. ആർ. വിജയ, ടി.ടി.ഐ. പ്രിൻസിപ്പൽ ഇ. ശിവരാമൻ, അദ്ധ്യാപകരായ അയിഷ, റസാഖ്, സോമി, സരള, പ്രിയങ്ക, ഡോ. ബോസ്‌കോ എന്നിവർ ആദരിക്കൽ ചടങ്ങിനും മുഖാമുഖത്തിനും നേതൃത്വം നൽകി.