.
. |
മരട്:മരടിലെഫ്ളാറ്റുകൾപൊളിക്കുമ്പോൾപ്രദേശത്തെ നിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിഎ.സി.മൊയ്തീന്റെ നേതൃത്വത്തിൽചേർന്ന യോഗത്തിൽതീരുമാനിച്ചതായി അഡ്വ.എം.സ്വരാജ് എം.എൽ.എ അറിയിച്ചു. യോഗത്തിൽ അഡീഷണൽചീഫ് സെക്രട്ടറി,സബ് കളക്ടർ,മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്.നദീറ.ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർപങ്കെടുത്തു.തീരുമാനങ്ങൾ ഇവ. 1.ഒരാഴ്ചയ്ക്കകം പ്രദേശവാസികളുടെ ജീവനും സ്വത്തിനും പരിരക്ഷണം നൽകുന്നതിലേക്കായി ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതിന്റെ നടപടിപൂർത്തിയക്കാൻ സബ്കളക്ടറെചുമതലപ്പെടുത്തി . 2.പൊളിക്കുന്നഫ്ളാറ്റുകളുടെ ചുറ്റിലുംമെറ്റൽഷീറ്റ് കൊണ്ട് മറതീർക്കും . 3.പൊടിയുടെ ശല്യം കുറയ്ക്കുന്നതിന് വെള്ളം തളിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തും. 4. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിന് സഹായകമാകുന്ന തരത്തിൽ ഓരോ സൈറ്റിലും ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. 5. പൊളിക്കൽ നടപടി പൂർത്തിയാകുന്നതുവരെ വീട് മാറി താമസിക്കണമെന്നുള്ളവർക്ക് വാടകയായി നിശ്ചിതത്തുക അനുവദിക്കും. |
|