football
ഡി. വൈ. എഫ് ഐ തുറവൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിൽചാമ്പ്യന്മാരായ കിടങ്ങൂർ സോക്കർഎടിമിന് സി.പി.എം.ലോക്കൽ സെക്രട്ടറി കെ. പി. രാജൻട്രോഫി സമ്മാനിക്കുന്നു.

അങ്കമാലി : ഡി.വൈ.എഫ്.ഐ തുറവൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. ഫൈനലിൽ സോക്കർ സെവൻ കിടങ്ങൂർ എ ടീം ചാമ്പ്യൻമാരായി. രണ്ടാംസ്ഥാനം സോക്കർ സെവൻ ബിയും നേടി. സി.പി.എം തുറവൂർ ലോക്കൽ സെക്രട്ടറി കെ.പി. രാജൻ സമ്മാനദാനം നിർവഹിച്ചു.. ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ, ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ രാമചന്ദ്രൻ, മേഖലാ സെക്രട്ടറി ശ്യാം കിടങ്ങൂരാൻ, പ്രസിഡന്റ് ഇ.കെ. അജൂബ്, ട്രഷറർ സി.പി.രാജേഷ് എന്നിവർ പ്രസംഗിച്ചു..