കൊച്ചി: നിയമസർവകലാശാലയായ കളമശേരിയിലെ നുവാൽസിൽ ഹെൽത്ത് ക്ലബ് ട്രെയ്‌നറുടെ ഒരു ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിറ്റ്‌നസ് മാനേജ്മന്റ്, ഭാര പരിശീലനവും യോഗയും എന്നിവയിലുള്ള ഡിപ്ലോമ അഭികാമ്യം. നാല്പതു വയസിൽ കൂടരുത്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. നവംബർ 30 നകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും : ww.nuals.ac.in