മൂവാറ്റുപുഴ: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഇന്ന് ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ, 9.30ന് പതാക ഉയർത്തൽ, തുടർന്ന് നടക്കുന്ന സമ്മേളനം ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലീം ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.സജി അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം കൺവീനർ ജി.ഓമനകുട്ടൻ സ്വാഗതം പറയും. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശീധരൻ മുഖ്യാതിഥിയായിരിക്കും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.എം.സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ ബിന്ദു സുരേഷ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും..കൂടെകൂടെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം മൂലമുണ്ടാകുന്ന വിലക്കയറ്റം, വിദഗ്ദ്ധതൊഴിലാളികളുടെ അഭാവം സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവരുടെ കടന്നു കയറ്റം, ഇതെല്ലാം നിർമ്മാണ മേഖലയിൽ സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സജി.കെ.വി.പറഞ്ഞു.പത്രസമ്മേളനത്തിൽ ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.സജി, സ്വാഗതസംഘം കൺവീനർ ജി.ഓമനകുട്ടൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി.ഷാജി, സ്വാഗതസംഘം കമ്മിറ്റി അംഗം സി.എം.ഷിബുമോൻ എന്നിവർ പങ്കെടുത്തു.