അങ്കമാലി :നഗരസഭയിലെ 24- ാം വാർഡിൽ അമലോത്ഭവ മാതാവിന്റെ കപ്പേള ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബാസ്റ്റിൻ പാറയ്ക്കൽ, പി.ജെ. ജോയി, കൗൺസിലർ അഡ്വ.സാജി ജോസഫ്, അഡ്വ. കെ.എസ്. ഷാജി, ഷൈജോ പറമ്പി, പി.വി. സജീവൻ, എം.എൽ. ജോണി, ലിസി ബേബി, എ.ബി. വിജയകുമാർ, റിൻസ് ജോസ്, മാർട്ടിൻ മൂഞ്ഞേലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.