mla
സ്‌നേഹിത കോളിംഗ്‌ബെൽ വാരാചരണത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് റോജി.എം.ജോൺ എം.എൽ.എ നിർവഹിക്കുന്നു.

അങ്കമാലി : കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച സ്‌നേഹിത കോളിംഗ്‌ബെൽ വാരാചരണത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ നാല് കോളിംഗ്‌ബെൽ അംഗങ്ങളെ സന്ദർശിച്ച് എം.എൽ.എ അവർക്ക് ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ജോയി,ഏല്യാസ് കെ. തരിയൻ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു, വൈസ് പ്രസിഡന്റ് ലിസി ജെയിംസ്,സി.ഡി.എസ് അംഗം ഷാലി പൗലോസ്, കൗൺസിലർ ബിൻസി പാത്തിക്കൽ എന്നിവർ പങ്കെടുത്തു.