മൂവാറ്റുപുഴ: യു.എ.ഇയിൽ നിന്നും ആറ് വയസുകാരി സി.ബി.എസ്.ഇ. നാഷണൽ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. ഷാർജ ഇന്ത്യൻ സ്‌കൂൾ കെജി 2 വിദ്യാർത്ഥി ഗൗരി അനിൽകുമാറാണ് കർണാടകത്തിലെ ബെൽഗാമിൽ നടക്കുന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. ദുബായ് സ്പ്രിംഗ് ഡെയ്ൽ സ്‌കൂളിൽ നടന്ന യുഎഇ ക്ലസ്റ്റർ മത്സരത്തിൽ എട്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഇൻലൈൻ സ്‌കേറ്റിംഗ് വിഭാഗത്തിലാണ് ഈ ആറുവയസുകാരി 300 മീറ്ററിൽ സ്വർണവും 1000 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി യോഗ്യത നേടിയത് .പോത്താനിക്കാട് സ്വദേശിയും ദുബായ് ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂൾ കായികാദ്ധ്യാപകനുമായ അനിൽകുമാറിന്റെ മകളാണ് ഗൗരി