പെരുമ്പാവൂർ: സിഐടിയു ജില്ലാ സമ്മേളനത്തിന് പെരുമ്പാവൂരിൽ തുടക്കമായി​. കെ എ പുഷ്പാകരൻ നഗറിൽ (പെരുമ്പാവൂർ സീമ ഓഡിറ്റോറിയം) തിങ്കളാഴ്ച രാവിലെ ജില്ലാ പ്രസിഡന്റ് കെ എൻ ഗോപിനാഥ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കെ എൻ ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ പി എം സലീം, പി ആർ മുരളീധരൻ, എ .പി ലൗലി, ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, സി എൻ മോഹനൻ, കെ ചന്ദ്രൻപിള്ള, കെ പി സഹദേവൻ, എം ചന്ദ്രൻ, എൻ സി മോഹനൻ, സി കെ ഉണ്ണികൃഷ്ണൻ, കെ എ ചാക്കോച്ചൻ, പി എസ് മോഹനൻ, കെ ജെ ജേക്കബ്, സി കെ പരീത്, കെ എ അലി അക്ബർ, എസ് കൃഷ്ണമൂർത്തി, എം ബി സ്യമന്തഭദ്രൻ, സി ഡി നന്ദകുമാർ, ബി ഹംസ, പി എൻ സീനുലാൽ, ടി ആർ ബോസ്, പി ജെ വർഗീസ്, കെ എം അഷ്റഫ്, കെ വി മനോജ്, എം പി ഉദയൻ, എം ജെ ടോമി തുടങ്ങിയവർ പങ്കെടുത്തു.മുതിർന്ന നേതാക്കളായ എം എം ലോറൻസിനെയും കെ എം സുധാകരനെയും കെ എൻ രവീന്ദ്രനാഥിനെയും ആദരിച്ചു.എസ് ശർമ പ്രമേയം അവതരിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് നാലിന് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽനിന്ന് തൊഴിലാളി റാലി ആരംഭിക്കും. മുനിസിപ്പൽ സ്റ്റേഡിയത്തിൽ ( പി ആർ ശിവൻ നഗർ) പൊതുസമ്മേളനം ചേരും. പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, പി രാജീവ് എന്നിവർ സംസാരിക്കും.