ca
ഐ.സി.എ.ഐ ദക്ഷിണേന്ത്യൻ കൗൺസിലിന്റെ വാർഷിക സമ്മേളനം കൊച്ചിയിൽ തോമസ് ചാഴിക്കാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. പ്രഫുല്ല പി. ഛാജദ്, ബാബു എബ്രഹാം കള്ളിവയലിൽ, ജോമോൻ കെ. ജോർജ്, പി.ആർ. ശ്രീനിവാസൻ തുടങ്ങിയവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ദക്ഷിണേന്ത്യൻ കൗൺസിലിന്റെ വാർഷിക സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. തോമസ് ചാഴിക്കാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഐ.സി.എ ഐ പ്രസിഡന്റ് പ്രഫുല്ല പി. ഛാജദ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് അതുൽകുമാർ ഗുപ്ത, സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, സൗത്തിന്ത്യൻ ചെയർമാൻ ജോമോൻ കെ. ജോർജ്, സെക്രട്ടറി കെ. ജലപതി, എറണാകുളം ബ്രാഞ്ച് ചെയർമാൻ പി.ആർ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.