പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ വാർഷികാഘോഷം വൈ.എം.സി.എ ഹാളിൽ നടന്നു. ഡാം സേഫ്റ്റി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. റിട്ട ജില്ലാ ജഡ്ജ് വി.എൻ. സത്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഗുരു ദർശനത്തിന്റെ കാലികവും കാലാതീതവുമായ മൂല്യം എന്ന വിഷയത്തിൽ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് ക്ലാസെടുത്തു.
കല, സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം എന്നി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്, ഗോപി മംഗലത്ത്, ശാലിനി പ്രദീപ്, ശ്രുതി കെ.എസ്, മുരളീധരൻ ആനാപ്പുഴ, ഷാജി മാലിപ്പാറ, ഉല്ലല ബാബു, ആരതി വിശ്വനാഥൻ, അപർണ സുരേഷ്, ഡോ. വി. സജികുമാർ എന്നിവരെ ഗുരു നിത്യചൈതന്യയതി പ്രതിഭാ പുരസ്‌കാരം നൽകി ജഡ്ജി പി. മോഹനദാസ് ആദരിച്ചു. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമിനി ജ്യോതിർമയി ഭാരതി, കോട്ടയം ശ്രീനാരായണഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ. ശിവപ്രസാദ്, എം.കെ. വിശ്വനാഥൻ, സുനിൽ മാളിയേക്കൽ, എം.ബി. രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്‌നേഹസംഗമം സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു പ്രൊഫ. ആർ അനിലൻ അദ്ധ്യക്ഷത വഹിച്ചു. നിഷാന്ത് പി.വി, ദാസ് മേതല, ജയ രാജൻ, രഞ്ജിനി ദിലീപ്, എം.വി. സുനിൽ എന്നിവർ സംസാരിച്ചു.