മൂവാറ്റുപുഴ: നവംബർ 10, 11 തിയ്യതികളിൽ കണ്ണൂരിൽ നടന്ന മൂന്നാമത് സംസ്ഥാനതല ശാസ്ത്രസാങ്കേതിക മേളയിൽ 30 പോയിന്റുകൾ നേടി ആയവന ടെക്നിക്കൽ ഹൈസ്കൂൾ ജില്ലയിൽ മുൻ നിരയിലെത്തി . സ്കൂളിനെ പ്രതിനിധീകരിച്ച് അഭിജിത്ത് ഗോപി (കാർപെന്ററി വിഭാഗം എ ഗ്രേഡ്), അഭിഷേക് റെജി (ഇലക്ട്രോണിക്സ് വിഭാഗം എ ഗ്രേഡ്), ശ്രീഹരി ഷൈജു (വർക്കിംഗ് മോഡൽ എ ഗ്രേഡ്), നിരഞ്ജൻ ആർ. സി. (വർക്കിംഗ് മോഡൽ എ ഗ്രേഡ്), എന്റോ ബേബി (ഇലക്ട്രിക്കൽ വിഭാഗം ബി ഗ്രേഡ്), പ്രണിത് മോഹൻ, അഭിജിത്ത് ജിജു (സ്റ്റിൽ മോഡൽ ബി ഗ്രേഡ്), മുഹമ്മദ് യാസിൻ (വേസ്റ്റ് മെറ്റീരിയൽ പ്രോഡക്ട്സ് വിഭാഗം സി ഗ്രേഡ് ) എന്നിവർ സമ്മാനാർഹരായി.