കൊച്ചി: വാളയാറിലെ കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ച ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി ക്രിമിനൽ കേസ് എടുക്കണമെന്നും കേസിൽ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം രാപ്പകൽ സത്യാഗ്രഹം ആരംഭിച്ചു. പ്രൊഫ. സാറാ ജോസഫ് , സേവ് അവർ സിസ്റ്റഴ്‌സ് സമരം നയിച്ച കന്യാസ്ത്രീകൾ , ദളിത് സാമൂഹ്യ ചിന്തകൻ കെ.എം. സലിം കുമാർ , പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി .പ്രൊഫ. കെ. അരവിന്ദാക്ഷൻ എന്നിവർ ഒരുമിച്ചു നിന്ന് സമര പ്രഖ്യാപനം നടത്തി.പ്രൊഫ കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ നീലകണ്ഠൻ സ്വാഗതം പറഞ്ഞു. ആർ.എൽ.വി രാധാകൃഷ്ണൻ, കെ.എം.ഷാജഹാൻ, ഹാഷിം ചേന്ദമ്പിള്ളി , കെ.കെ. പ്രീത
, ലൈലാ റഷീദ, ബൾക്കീസ് ബാനു, അംബിക തുടങ്ങിയവർ സംസാരിച്ചു