crime
ബിജു (43)

മൂവാറ്റുപുഴ: വ്യാപാരികളിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ സെയിത്സ് ടാക്‌സ് കൺസൾട്ടന്റിനെ ക്രൈം ബ്രാഞ്ച് പിടികൂടി. തൃക്ക കണ്ണാടിപ്പാറ വീട്ടിൽ ബിജുവി​നെയാണ്(43) അറസ്റ്റ് ചെയ്തത്. കാലിത്തീറ്റയുടെ ഹോൾസെയിൽഏജൻസി വാങ്ങി നൽകിതരാമെന്ന് പറഞ്ഞ് പലരിൽ നിന്നും മൂന്ന് കോടിയോളം രൂപ ഇയാൾ തട്ടിച്ചു. മൂവാറ്റുപുഴ കാവുങ്കരയിൽ ബിജു ആന്റ് കമ്പനിയെന്ന പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തുകയായി​രുന്നു ഇയാളെയും ഭാര്യയെയും രണ്ടു മക്കളെയും 2018 സെപ്തംബറിലാണ് കാണാതായത്. ഇവരുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ മൊത്ത വിൽപ്പന ഏജൻസി ശരിയാക്കിത്തരാം എന്നു വാഗ്ദ്ധാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാരോപിച്ച് നാല് വ്യാപാരികളും പൊലീസിനു പരാതി നൽകിയിരുന്നു. ഒരു വർഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ തിരുപ്പൂരിലെ ധാരാപുരത്തു നിന്നാണ് ബിജുവിനെയും കുടുംബത്തെയും കണ്ടെത്തിയത്. ടാക്‌സ് കൺസൽട്ടന്റായി ജോലി ചെയ്തിരുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസുകൾ. തമിഴ്‌നാട് സ്വദേശിനിയാണു ബിജുവിന്റെ ഭാര്യ. ഭാര്യയുടെ പേരുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇവരുടെ ചെക്ക് ലീഫുകൾ സ്വന്തമാക്കിയാണ് തട്ടിപ്പുകൾ നടത്തിയത്.ക്രൈബ്രാഞ്ച് ഡിവൈഎസ് പി കെ.എം.ജിജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ്.ജോളി, നിയാസ് മീരാൻ, എം.എസ്.സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.