ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്‌നേഹിത കോളിംഗ് ബെൽവാരാചരണപദ്ധതിയ്ക്ക് തുടക്കം.ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളെ കണ്ടെത്തി അവർക്ക് മാനസിക പിന്തുണ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ അഡ്വ: അനൂപ് ജേക്കബ്ബ് നിർവഹിച്ചു.മാതാപിതാക്കൾ നഷ്ടപ്പെട്ട് തനിയെ താമസിക്കുന്ന 10ാം ക്ലാസ് വിദ്യാർത്ഥിയായ സ്‌നേഹിത കോളിംഗ് ബെൽ ഗുണഭോക്താവിന്റെ വീട് സന്ദർശിച്ച എം.എൽ.എ തുടർ പഠനത്തിന് ആവശ്യമായ സ്‌പോൺസർഷിപ്പ് കണ്ടെത്തി നൽകുമെന്ന് അറിയിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ ,വൈസ്‌പ്രസിഡന്റ് പി.കെ.മനോജ്കുമാർ, ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷ് പഞ്ചായത്തംഗങ്ങളായ എം.ബി.ശാന്തകുമാർ, ടി.പി.സതീശൻ, സൈബതാജ്ജുദ്ദീൻ, സി.ഡി.എസ്.ചെയർ പേഴ്‌സൺ ബിന്ദുബാബു,സ്മിതമനോജ്,രശ്മി.കെ.രവി എന്നിവർ പങ്കെടുത്തു. പ്രതിമാസം പഞ്ചയാത്ത് 1000 രൂപവീതം നല്കുമെന്നറിയിച്ച പഞ്ചായത്ത് പ്രസിഡന്റ് ആദ്യഗഡുവായി ആയിരം രൂപ വിദ്യാർത്ഥിയ്ക്ക് കൈമാറി.