കൊച്ചി: ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കുന്നതിനും സ്റ്റേഷനുകളും വർക്‌ഷോപ്പുകളും പാട്ടത്തിനു നൽകുവാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ .ടി.യു.സി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ബുധൻ) വൈകിട്ട് നാലിന് നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും പ്രതിഷേധ ശൃംഖലയും സംഘടിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. കെ .അഷ്‌റഫ് അദ്ധ്യക്ഷത വഹിക്കും.