കോലഞ്ചേരി: നെല്ലാട് വീട്ടൂർ സർവീസ് സഹകരണസംഘം ജൈവ ഏത്തവാഴക്കൃഷിയുടെ നടീൽ ഉദ്ഘാടനം സംഘം പ്രസിഡന്റ് ടി.എസ് ജോസ് നിർവഹിച്ചു. കെ.പി. ശിവദാസ്, ഒ.എസ്. വേലായുധൻ,വി.കെ. ജീമോൻ, സെക്രട്ടറി ബി. ജയൻ തുടങ്ങിയവർ സംസാരിച്ചു. ഒരേക്കറിലാണ് കൃഷി.