തിരുവാണിയൂർ: കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാണിയൂർ കർഷകസംഘം വില്ലേജ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചെമ്മനാട് കെ.എച്ച്.ഡി.പി ഹാളിൽ നടന്ന സെമിനാർ കൃഷി വകുപ്പ് അസിസ്​റ്റന്റ് ഡയറക്ടർ പി.വി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇ കെ യോഹന്നാൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സി പൗലോസ്, കെ. എ ജോസ്, കെ സനൽകുമാർ, ഐ.വി ഷാജി, സി.ജി രാജൻ എന്നിവർ സംസാരിച്ചു.