കോലഞ്ചേരി: സംസ്ഥാന വിനോദ സഞ്ചാര ഭൂപടത്തിൽ ഇടപിടിച്ച ശുദ്ധജല തടാകമായ ഇന്ദ്രാൻചിറയുടെ ടൂറിസം സ്വപ്‌നങ്ങൾ ഇനിയും പൂവണിഞ്ഞില്ല. . എറണാകുളം നഗരത്തോട് അടുത്ത് കിടക്കുന്ന ഈ മനോഹര തടാകം വൻ ടൂറിസം സാധ്യതയാണ് തുറന്നിടുന്നത്. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചിരിക്കാൻ പറ്റിയ ഇടം.മൂന്നാറിലേക്കും മറ്റും പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളം.എട്ട് ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന കൈയേറ്റങ്ങളെ തുടർന്ന് ആറേക്കറായി ചുരുങ്ങി. ഐക്കരനാട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ ചിറ കടുത്ത വേനലിലും ജലസമൃദ്ധമാണ്.ഇന്ദ്രാൻചിറ കേന്ദ്രീകരിച്ചുളള ടൂറിസം പദ്ധതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ എം.എൽ.എ എം.എം മോനായി മുൻകൈയെടുത്ത് 2006ൽ വിനോദസഞ്ചാര വകുപ്പിന്റ സഹകരണത്തോടെ കുന്നത്തുനാട് മണ്ഡലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിറയിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചതോടെയാണ് വീണ്ടും ടൂറിസം പദ്ധതികൾക്ക് ജീവൻവച്ചത്.
മൂന്നുവർഷത്തോളം മുന്നോട്ടുപോയെങ്കിലും പിന്നീട് അതും നിലച്ചു. 2016ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രാദേശിക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുകോടി രൂപയോളം മുടക്കിയാണ് ചിറയുടെ സൗന്ദര്യവൽക്കരണം നടപ്പാക്കിയിയത്. കെല്ലിനായിരുന്നു നിർമ്മാണ ചുമതല.
. 2017ൽ സ്വകാര്യ സ്ഥാപനത്തിന് പദ്ധതി നടത്തിപ്പ് ചുമതല ലേലം ചെയ്ത് നൽകി എന്നാൽ ഒരുവർഷം പൂർത്തിയാകുന്നതിന് മുന്നേ നഷ്ടത്തിന്റെ പേരിൽ ലേലം എടുത്ത സ്ഥാപനം ചുമതലയിൽ നിന്നും ഒഴിവായി. അധികൃതർ തിരിഞ്ഞ് നോക്കാതായതോടെ പാർക്കും പരിസരവും പുല്ല്പിടിച്ച് കാടുകയറി. ചിറ പായലും ചളിയും നിറഞ്ഞ അവസ്ഥയിലാണ്.രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
കുട്ടികൾക്കായുള്ള പാർക്ക്
. കുടുംബസമേതം കൊട്ടവഞ്ചിയാത്ര,
സാഹസികത ഇഷ്ടപ്പെടുന്നവർക്കകായി വാട്ടർ റോപ്പിങ്ങ്,
വിശ്രമിക്കാൻ വൻമരങ്ങൾക്കിടയിൽ ഇരുനില ഹട്ടുകൾ, ബെഞ്ചുകൾ,
ചൂണ്ടയിട്ടും വലയെറിഞ്ഞും മീൻപിടിക്കാനുള്ള സൗകര്യം,
കുട്ടികൾക്കായി കളി ഉപകരണങ്ങൾ നിറഞ്ഞ പാർക്ക്,
തുഴച്ചിലുകാർക്കായി കയാക്കിംഗ്, നീന്തൽ
ചിറയുടെ പുതിയ ലേല നടപടികൾ പൂർത്തിയായി. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിവരുന്നു. ആഴം കൂട്ടി ചെളിയും പായലും കോരി മാറ്റുന്നതിനാണ് മുൻഗണന. റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ ഒരുക്കും
ഡി.ടി.പി.സി സെക്രട്ടറി
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കോലഞ്ചേരി ടൗണിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്ത് മൂശാരിപടിയിലാണ് ചിറ
.കടുത്ത വേനലിലും ജലസമൃദ്ധം