കടവന്ത്ര : മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ മണ്ഡലപൂജ ചിറപ്പ് പൂജ ആരംഭിച്ചു. ദിവസവും ഗണപതിഹോമം, ദേവിക്കും അയ്യപ്പനും പ്രത്യേക പൂജകൾ എന്നിവയുണ്ടാകും.

പനമ്പിള്ളിനഗർ അയ്യപ്പൻപാട്ടു ഉത്സവത്തിലേക്കുള്ള എഴുന്നള്ളിപ്പ് 23 ന് വൈകിട്ട് 3.30 ന് മട്ടലിൽ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ഡിസംബർ 17 ന് പ്രതിമാസ പ്രതിഷ്ഠാദിനവും തൃപ്പൂണിത്തുറ ഭരതൻ മേനോൻ സ്മാരക സംഘത്തിന്റെ അയ്യപ്പൻപാട്ടും ഉണ്ടായിരിക്കും. 27നാണ് സമാപനം. എല്ലാ ദിവസവും മണ്ഡല ചിറപ്പ് പൂജ വഴിപാടായി നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.