കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മിഷന്റെയും കേരള മീഡിയ അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമത്തെ അധികരിച്ചുള്ള ശില്പശാല 20 ന് രാവിലെ 10.30ന് കാക്കനാട് മീഡിയ അക്കാഡമി ആഡിറ്റോറിയത്തിൽ നടക്കും. മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. വിവരാവകാശ കമ്മിഷണർമാരായ എസ്. സോമനാഥൻ പിളള, ഡോ. കെ.എൽ. വിവേകാനന്ദൻ, കെ.വി. സുധാകരൻ, പി.ആർ. ശ്രീലത എന്നിവർ പങ്കെടുക്കും.
ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലെ പൊതു വിവരാവകാശ അധികാരികൾ, ഒന്നാം അപ്പീൽ അധികാരികൾ, മീഡിയ അക്കാഡമി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.