പിറവം: വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന നാട്ടിലെ പ്രതിഭകളെത്തേടി പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് രാമമംഗലം ഹൈസ്കൂളിലെ മേളാസ്വാദകരായ കുട്ടികൾ പ്രശസ്ത തിമിലവാദകനായ കരവട്ടേടത്ത് നാരായണ മാരാരെ നെയ്ത്തുശാലപ്പടിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. സ്കൂൾ വളപ്പിൽ നിന്നും ശേഖരിച്ച പുഷ്പങ്ങൾ കൊണ്ട് തീർത്ത പൂച്ചെണ്ട് നൽകിയാണ് കുട്ടികൾ മാരാരെ ആദരിച്ചത്. രാമമംഗലം പാണിയെക്കുറിച്ചും താൻ പങ്കെടുത്ത പൂരങ്ങളുടെ ഗമയെക്കുറിച്ചും മാരാർ വാചാലനായി. ഹെഡ്മാസ്റ്റർ മണി.പി.കൃഷ്ണൻ അദ്ധ്യാപകരായ ഹരീഷ്.ആർ.നമ്പൂതിരിപ്പാട് എം.എൻ. പ്രസീദ , എസ്.ജയചന്ദ്രൻ, സിന്ധു പീറ്റർ , മോളി മാത്യു ഗിരിജ വി.എൻ.രമ്യ.എം.എസ് എന്നിവരടങ്ങുന്ന സംഘത്തോടും വാദ്യ പ്രേമികളായ കുട്ടികളോടും അദ്ദേഹം തന്റെ തന്റെ ബാല്യകാല അനുഭവങ്ങൾ പങ്കുവെച്ചു ആരോഗ്യപ്രശ്നങ്ങൾ മൂലം വീട്ടിൽ വിശ്രമിക്കുന്ന കരവട്ടേടത്തു നാരായണ മാരാർ തന്റെ അനാരോഗ്യം മറന്നു കുട്ടികളോടൊപ്പം ഒരു മണിക്കൂറിലേറെ ചിലവഴിച്ചു