കോലഞ്ചേരി: കേരള വാട്ടർ അതോറിട്ടി ചൂണ്ടി സബ് ഡിവിഷന്റെ കീഴിൽ വരുന്ന പൂത്തൃക്ക, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, തിരുവാണിയൂർ, പഞ്ചായത്തുകളിൽ വെള്ളക്കര കുടിശികയുളള ഉപഭോക്താക്കൾ ഉടൻ അടച്ചുതീർക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. വീഴ്ച വരുത്തുന്നവരുടെ കണക്ഷനുകൾ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടുപോകും. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ചും ഹോസ് ഉപയോഗിച്ചും പബ്ലിക് ടാപ്പുകളിൽ നിന്നും നേരിട്ട് ജലം ദുരുപയോഗം ചെയ്യുന്നതുമൂലം കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.