ആലുവ: നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി. ഞായറാഴ്ച രാത്രി ബാങ്ക് കവല മാർക്കറ്റ് റോഡിൽ സിറ്റി ടവേഴ്‌സിന് മുൻപിലും ഗ്രാൻഡ് കവലയിലുമാണ് പൈപ്പ് പൊട്ടിയത്. ഭൂഗർഭ വൈദ്യുതി കേബിൾ പണിക്കിടെയാണ് സംഭവം. ഇതുമൂലം ഞായറാഴ്ച രാത്രി മുതൽ കുടിവെള്ളം പാഴാകുകയായിരുന്നു. തിങ്കളാഴ്ച വൈകിയും കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ അധികൃതർ നടപടികൾ എടുത്തിരുന്നില്ല. വെള്ളിയാഴ്ച രാത്രി ബ്രിഡ്ജ് റോഡിലും പൈപ്പ് പൊട്ടിയിരുന്നു. ഇവിടെയും പൈപ്പ് നന്നാക്കിയിട്ടില്ല. അതിനാൽ തന്നെ ജലവിതരണമുള്ളപ്പോളെല്ലാം വെള്ളം പാഴാകുകയാണ്.